ഐപിഎല്‍: മുംബൈ ഫൈനലില്‍

Posted on: May 24, 2013 11:45 pm | Last updated: May 25, 2013 at 8:26 am
SHARE

bhajji_informകൊല്‍ക്കത്ത: ഐപിഎല്‍ ആറാം സീസണ്‍ കിരീട പോരാട്ടത്തിനായി ചെന്നൈയും മുംബൈയും ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒരു പന്ത് ശേഷിക്കേ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ ഫൈനലില്‍ എത്തിയത്.ഞായറാഴ്ച കൊല്‍ക്കത്തയിലാണ് ഫൈനല്‍.

166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍ ഡെയ്ന്‍ സ്മിത്ത് 44 പന്തില്‍ 62 റണ്‍സ് നേടി. ആറ് ഫോറും രണ്ടു സിക്‌സും അടങ്ങിയതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. ആദിത്യ താരെ (35), ദിനേശ് കാര്‍ത്തിക്ക് (22) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ രാഹുല്‍ ദ്രാവിഡ് (43), സ്റ്റുവര്‍ട്ട് ബിന്നി (27), ദിഷാന്ത് യാഗ്നിക് (31) എന്നിവരുടെ മികവിലാണ് മെച്ചപ്പെട്ട സ്‌കോര്‍ നേടിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച യാഗ്നിക് 17 പന്തിലാണ് 31 റണ്‍സ് നേടി പുറത്താകാതെ നിന്നു.

നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ഹര്‍ഭജന്‍ സിംഗാണ് രാജസ്ഥാന്‍ മുന്‍നിരയെ തകര്‍ത്തത്. ഹര്‍ഭജനാണ് മാന്‍ ഓഫ് ദ മാച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here