Connect with us

Editors Pick

ശസ്ത്രക്രിയക്കിടെ 'തത്സമയം' ഒരു ഗിറ്റാറിസ്റ്റ്

Published

|

Last Updated

കാലിഫോര്‍ണിയ: മസ്തിഷ്‌കത്തില്‍ മാരക രോഗം ബാധിച്ച ബ്രാഡ് കാര്‍ടെര്‍ എന്ന അമേരിക്കയിലെ പ്രശസ്ത ഗിറ്റാറിസ്റ്റിന്റെ ശസ്ത്രക്രിയയായിരുന്നു ഇന്നലെ കാലിഫോര്‍ണിയിലെ പ്രധാന ചര്‍ച്ചാ വിഷയം. തന്റെ തലച്ചോറിലേക്ക് ഡോക്ടര്‍മാര്‍ കത്തി ഇറക്കുമ്പോള്‍ 39കാരനായ ബ്രാഡ് കാര്‍ടെര്‍ ഗിറ്റാര്‍ വായിക്കുകയായിരുന്നു.
ശസ്ത്രക്രിയയിലെ രംഗങ്ങള്‍ തത്സമയം ട്വീറ്ററിലൂടെ ലക്ഷക്കണക്കിന് ജനങ്ങള്‍ കാണുകയും ചെയ്തു. മസ്തിഷ്‌കത്തിലെ ഞെരമ്പുകള്‍ക്കുണ്ടാകുന്ന വിറവാതമെന്ന അസുഖത്തിന് അടിമയായ കാര്‍ടെറിന്റെ ശസത്രക്രിയ ലോസ് ആഞ്ചെലസിലെ യു സി എല്‍ എ മെഡിക്കല്‍ സെന്ററിലാണ് നടന്നത്. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലം ഗിറ്റാര്‍ വായിക്കാന്‍ സാധിക്കാതിരുന്ന കാര്‍ടെറിന് ശസ്ത്രക്രിയയുടെ പ്രധാനഘട്ടം കഴിഞ്ഞതോടെ തന്നെ ഗിറ്റാര്‍ വായിക്കാനും സാധിക്കുകയായിരുന്നുവെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു.