Connect with us

Gulf

മലയാളി കാരുണ്യം തേടുന്നു

Published

|

Last Updated

അബുദാബി: പത്ത് വര്‍ഷമായി കിടപ്പിലായ മലയാളി യുവാവ് കാരുണ്യം തേടുന്നു. തിരുവനന്തപുരം മണനാക്ക് മാടങ്കാവ് സ്വദേശി ഷാനവാസാ(42)ണ് രോഗത്തോട് മല്ലിട്ട് കഴിയുന്നത്.
അബുദാബിയില്‍ ജോലി ചെയ്യുന്നതിനിടെ 2003ലാണ് സന്ധിവേദന തുടങ്ങിയത്. വിദഗ്ധ ചികില്‍സക്കായി നാട്ടിലെത്തി. വിവിധ സ്ഥലങ്ങളിലെ ഏറെ നാളത്തെ ചികില്‍സയ്‌ക്കൊടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് വാത സംബന്ധമായ എസ്എല്‍ഇ രോഗമാണെന്ന് കണ്ടെത്തിയത്. നടക്കാന്‍ സാധിച്ചപ്പോള്‍ വീണ്ടും അബുദാബിയിലെത്തി ജോലിയില്‍ പ്രവേശിച്ചു. വീണ്ടും കാലില്‍ രക്തം കട്ടപിടിച്ച് രോഗം മൂര്‍ഛിച്ചു. എല്ല് ദ്രവിക്കുന്നതുമൂലമാണ് വേദനകളെന്ന് കണ്ടെത്തി ചികില്‍സയാരംഭിച്ചു.
ജീവിതം വഴിമുട്ടിയപ്പോള്‍ ഭാര്യ പ്രിജിക്ക് അബുദാബിയില്‍ അധ്യാപികയായി ജോലി ലഭിച്ചു. ഒരുവിധം നടക്കാന്‍ കഴിയുമെന്നായപ്പോള്‍ മുസഫ്ഫയിലെ സുബ്‌ലിന്‍ നിര്‍മാണ കമ്പനിയില്‍ െ്രെഡവറായി ജോലിക്ക് ചേര്‍ന്നു. ഏറെ വൈകാതെ അസുഖം വീണ്ടും ഷാനവാസിനെ പിടിമുറുക്കി.
മഫ്‌റഖ് ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്ത് രണ്ടു ഇടുപ്പെല്ലും മാറ്റിവച്ചിരിക്കുകയാണിപ്പോള്‍. ഭാര്യയുടെ ചെറിയ വരുമാനത്തിലും കമ്പനിയുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലുമാണ് ജീവിക്കുന്നത്. കിടപ്പാടം പോലുമില്ലാത്ത ഈ മൂന്നംഗ കുടുംബത്തിന്റെ മുന്‍പില്‍ ഭാവി വലിയൊരു ചോദ്യചിഹ്‌നമാണ്. മനസില്‍ കരുണ വറ്റിയിട്ടില്ലാത്തവരിലാണ് പ്രതീക്ഷ. വിവരങ്ങള്‍ക്ക്: 055-5097357.

Latest