സുരക്ഷാ ഭീഷണി: പാക് വിമാനം മാഞ്ചസ്റ്ററില്‍ നിന്നും വഴിതിരിച്ചുവിട്ടു

Posted on: May 24, 2013 7:45 pm | Last updated: May 24, 2013 at 7:45 pm
SHARE

ലണ്ടന്‍: സുരക്ഷാഭീഷണിയെ തുടര്‍ന്ന് ലാഹോറില്‍ നിന്ന് മാഞ്ചസ്റ്ററിലെത്തിയ പാക് വിമാനം വഴിതിരിച്ചുവിട്ട് സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിലിറക്കി.

വിമാനത്തെ ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ അനുഗമിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.

വിമാനത്തില്‍ 297 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിനുള്ളില്‍ എന്താണ് നടന്നതെന്ന് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.