Connect with us

Kerala

സി ബി എസ് ഇ സ്‌കൂള്‍ തല പരീക്ഷ എഴുതിയവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനമില്ല

Published

|

Last Updated

കൊച്ചി: സി ബി എസ് ഇ സ്‌കൂള്‍തല പത്താംക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്ണിനു പ്രവേശനം നല്‍കണമെന്ന മുന്‍ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ സര്‍ക്കാരിനു തുടരാമെന്നും ചീഫ് ജസ്റ്റിസ് ഡോ.മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

സി ബി എസ് ഇ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്കു മാത്രമേ സംസ്ഥാന സിലബസില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹതയുള്ളൂ എന്ന പ്രോസ്‌പെക്ടസ് വ്യവസ്ഥ സ്‌റ്റേ ചെയ്ത ഇടക്കാല ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. ഈ ഉത്തരവ് നീക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

സി ബി എസ് ഇ സ്‌കൂള്‍ തല പരീക്ഷയെഴുതിയവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും ബോര്‍ഡ് പരീക്ഷ എഴുതിയവര്‍ക്ക് പ്രവേശനം നേടാമെന്നും അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കോടതിയെ അറിയിച്ചു. സി ബി എസ് ഇ സ്‌കൂള്‍ തല പരീക്ഷയെഴുതിയവര്‍ക്ക് അവസരം നല്‍കുന്നത് സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠനം പൂര്‍ത്തിയായവരെ ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

 

Latest