മെയ്യപ്പന്‍ ഹോണററി മെമ്പര്‍ മാത്രമെന്ന് ഇന്ത്യ സിമന്റ്‌സ്

Posted on: May 24, 2013 7:10 pm | Last updated: May 24, 2013 at 7:10 pm
SHARE

meyyappanചെന്നൈ: ഐ പി എല്‍ വാതുവെപ്പുമായി ആരോപണ വിധേയനായ ബി സി സി ഐ പ്രസിഡന്റ് ശ്രീനിവാസന്റെ മരുമകന്‍ മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമസ്ഥനോ സി ഇ ഓയോ അല്ലെന്നും ഹോണററി മെമ്പര്‍ മാത്രമാണെന്നുമുള്ള വിശദീകരണവുമായി ടീം ഉടമകളായ ഇന്ത്യ സിമന്റ്‌സ് രംഗത്ത്.

ആരോപണവിധേയരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും ഇന്ത്യ സിമന്റ്‌സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഐ പി എല്ലില്‍ നിന്ന് വിലക്കാന്‍ ബി സി സി ഐ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ടീം മാനേജ്‌മെന്റ് രംഗത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here