കോണ്‍ഗ്രസില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളില്ല: എ കെ ആന്റണി

Posted on: May 24, 2013 4:10 pm | Last updated: May 25, 2013 at 8:35 am
SHARE

antonyതിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ പരിഹരിക്കാന്‍ വയ്യാത്ത പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി. കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറി ആരും പ്രതീക്ഷിക്കേണ്ടതില്ല. അതില്‍ നിന്ന് മുതലെടുക്കാന്‍ ആരും മനക്കോട്ട കെട്ടേണ്ടെന്നും ആന്റണി വ്യക്തമാക്കി.

കേരളത്തിലെ തന്റെ സഹപ്രവര്‍ത്തകരെ തനിക്ക് വര്‍ഷങ്ങളായി അറിയും. ഇടക്ക് പിണങ്ങാറുണ്ടെങ്കിലും ആവശ്യം വരുന്ന സമയത്ത് അവര്‍ ഒന്നിച്ച് നില്‍ക്കും. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സങ്കീര്‍ണമായ പല പ്രശ്‌നങ്ങളും ഇരുചെവി അറിയാതെ പരിഹരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രശനങ്ങളും കേരളത്തിലെ സഹപ്രവര്‍ത്തകര്‍ തന്നെ പരിഹരിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസം. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ അതിന് കഴിയാതെ വന്നാല്‍ അതിന് മറ്റു വഴികള്‍ തേടുമെന്നും ആന്റണി വ്യക്തമാക്കി. കോണ്‍ഗ്രസ് സംസ്ഥാന പാര്‍ട്ടി മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here