Connect with us

National

വാതുവെപ്പില്‍ ചെന്നൈ താരങ്ങള്‍ക്കും പങ്കെന്ന് വിന്ദുവിന്റെ മൊഴി

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ക്കും പങ്കെന്ന് വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ വിന്ദു ധാരാസിംഗ് പോലീസിന് മൊഴി നല്‍കി. ചെന്നൈയുടെ ഒരു മുതിര്‍ന്ന താരത്തിനും വാതുവെപ്പില്‍ പങ്കുണ്ടെന്നും വിന്ദു മൊഴി നല്‍കി.

എന്നാല്‍ ഇവരുടെ പേര് വെളിപ്പെടുത്താന്‍ ഇപ്പോള്‍ കഴിയില്ലെന്നും വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് ഉണ്ടാവുമെന്നും പോലീസ് അറിയിച്ചു.

Latest