ഐ പി എല്‍ ഒത്തുകളി: പാക് അമ്പയര്‍ക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ വിലക്ക്

Posted on: May 23, 2013 7:22 pm | Last updated: May 23, 2013 at 7:22 pm
SHARE

pak umpair

ദുബൈ: ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പാകിസ്ഥാന്‍ അമ്പയര്‍ ആസാദ് റവൂഫിനെ ഐസിസി വിലക്കി. ഐ സി സി അമ്പയര്‍മാരുടെ എലൈറ്റ് ഗ്രൂപ്പില്‍ നിന്നും ആസാദിനെ പുറത്താക്കിയിട്ടുണ്ട്.

ഐ പി എല്‍ മത്സരങ്ങളില്‍ ഒത്തുകളിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതിനാലാണ് ആസാദ് റഹൂഫിനെ വിലക്കിയതെന്ന് ഐ സി സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സന്‍ പറഞ്ഞു. മുംബൈ പോലീസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here