Connect with us

Gulf

ഒരു വര്‍ഷത്തിനകം ഷെംഗന്‍ രാജ്യങ്ങളിലേക്ക് വിസ കൂടാതെ പോകാം

Published

|

Last Updated

അബുദാബി: യു എ ഇ പൗരന്മാര്‍ക്ക് ഷെംഗന്‍ രാജ്യങ്ങളിലേക്ക് വിസ കൂടാതെ പോകാനുള്ള സാഹചര്യം ഒരു വര്‍ഷത്തിനകം ഉണ്ടാകുമെന്ന് വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു.
ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അനുകൂലമായ സമീപനമാണ് കാണുന്നത്. യൂറോപ്യന്‍ പാര്‍ലിമെന്റില്‍ ഇത് താമസിയാതെ അവതരിപ്പിക്കപ്പെടും. ഒരു വര്‍ഷത്തിനകം നടപ്പാകുമെന്നാണ് പ്രതീക്ഷ. ജപ്പാനിലേക്കും വിസ കൂടാതെ പോകാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് നിലവിലുള്ളത്.
55 രാജ്യങ്ങളിലേക്ക് പോകാന്‍ യു എ ഇ പൗരന്മാര്‍ക്ക് വിസയുടെ ആവശ്യമില്ല-ശൈഖ് അബ്ദുല്ല പറഞ്ഞു.
യു എ ഇയിലേക്ക് വിസ കൂടാതെ എത്താന്‍ പല രാജ്യക്കാര്‍ക്കും അനുവാദമുണ്ടെങ്കിലും അവരില്‍ ചിലരുടെ രാജ്യങ്ങളിലേക്ക് പോകാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടി വരുന്നുവെന്ന് ഒരു അംഗം ചൂണ്ടിക്കാട്ടി.