Connect with us

Gulf

എം-ഗവണ്‍മെന്റ്: സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍

Published

|

Last Updated

ദുബൈ: ഏത് സമയത്തും എവിടേക്കും സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിക്കുന്ന മൊബൈല്‍ ഗവണ്‍മെന്റ് (എം ഗവണ്‍മെന്റ്) യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ഇതോടെ ദുബൈ സര്‍ക്കാറിന്റെ സേവനം ലോകനിലവാരത്തിനുമപ്പുറത്തെത്തിയതായി ശൈഖ് മുഹമ്മദ് പറഞ്ഞു.
നമ്മള്‍ ഏറ്റവും ആധുനികമായ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ്. മൊബൈല്‍ ഫോണിലൂടെ സര്‍ക്കാര്‍ സേവനം ഇതിന്റെ ഭാഗമാണ്. യുഎഇയിലെ മൊബൈല്‍ ഫോണ്‍ വരിക്കാര്‍ 1.4 കോടിയായിരിക്കെ പുതിയ സംവിധാനം ഏറ്റവും ഫലപ്രദമായിരിക്കും. കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ കസ്റ്റമര്‍ ഡിവൈസ് (ഉപഭോക്തൃ സാമഗ്രി) ആയി മാറും.
ഒരു സര്‍ക്കാര്‍ വിജയം വരിക്കുന്നത് പൗരന്മാരുടെ അടുത്തെത്തുമ്പോഴാണ്; അല്ലാതെ പൗരന്മാര്‍ സര്‍ക്കാറിനെ തേടി എത്തുമ്പോഴല്ല. നമ്മള്‍ 2000ല്‍ തന്നെ ഇ ഗവണ്‍മെന്റ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇപ്പോള്‍, എം ഗവണ്‍മെന്റില്‍ എത്തി നില്‍ക്കുന്നു-ശൈഖ് മുഹമ്മദ് പറഞ്ഞു. ആപ്ലിക്കേഷന്‍ വിജയകരമാക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി 20 കോടി ദിര്‍ഹം നീക്കിവെച്ചു.

Latest