പാക്കിസ്ഥാനില്‍ സ്‌ഫോടനം: 12 മരണം

Posted on: May 23, 2013 3:33 pm | Last updated: May 23, 2013 at 5:36 pm
SHARE
pak blast
സ്‌ഫോടനം നടന്ന സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു

ക്വറ്റ: പാക്കിസ്ഥാനിലെ ക്വറ്റയില്‍ ഭോസ മന്തി ഭാഗത്ത് റോഡരികിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. ഇവരില്‍ എട്ട് പേരും സുരക്ഷാ ഉദ്യോഗസ്ഥരാണ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സ്‌ഫോടനം.

പോലീസിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ വാഹനത്തിന് നേരെ അജ്ഞാതര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഫയാസ് സുംബല്‍ പറഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 100 കിലോയിലധികം സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here