Connect with us

National

മാള്‍ഡ മെഡിക്കല്‍ കോളജില്‍ ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചു

Published

|

Last Updated

മാള്‍ഡ: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ വീണ്ടും നവജാത ശിശുക്കള്‍ക്ക് കൂട്ടക്കുരുതി. മാള്‍ഡ മെഡിക്കല്‍ കോളജില്‍ ബുധനാഴ്ച രാത്രി ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചു. ഒരു വയസ്സിന് താഴെയുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഏഴംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചീഫ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെയുള്ള പ്രസവവും തൂക്കക്കുറവും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുമാണ് ശിശുക്കര്‍ മരിക്കാന്‍ കാരണമെന്ന് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എം എ റാഷിദ് പറഞ്ഞു. നവജാത ശിശുക്കള്‍ക്കായി ഉടന്‍ തന്നെ 35 ബെഡുകള്‍ കൂടി സംവിധാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും നവാജാത ശിശുക്കളുടെ മരണത്തിന് മാള്‍ഡ മെഡിക്കല്‍ കോളജ് കുപ്രസിദ്ധി നേടിയിരുന്നു.

---- facebook comment plugin here -----

Latest