ചെന്നിത്തലയെ മന്ത്രിയാക്കാന്‍ ഐ വിഭാഗം ആവശ്യപ്പെട്ടിട്ടില്ല: കെ സുധാകരന്‍

Posted on: May 23, 2013 2:48 pm | Last updated: May 23, 2013 at 2:49 pm
SHARE

sudhakaranകൊച്ചി: രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് ഇതുവരെ ആവശ്യമുന്നയിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞു. ഐ വിഭാഗത്തെ സംബന്ധിച്ചിടത്തോളം നേതൃമാറ്റം തങ്ങളുടെ അജണ്ടയിലില്ല. തങ്ങള്‍ അത് ആവശ്യപ്പെട്ടിട്ടുമില്ല. ചെന്നിത്തലയുടെ പേരില്‍ നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. ജനമനസ്സുകളില്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള കുത്സിത ശ്രമങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു.

കെ പി സി സി അധ്യക്ഷന്മാരുടെ കൂട്ടത്തില്‍ ഏറ്റവും കാര്യക്ഷമതയും ഊര്‍ജസ്വലതയുമുള്ള ആളാണ് ചെന്നിത്തല. അദ്ദേഹത്തിന് മന്ത്രിപദവിയോ ഉപമുഖ്യമന്ത്രി പദവിയോ പ്രശ്‌നമില്ല. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഹൈക്കമാന്‍ഡ് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാത്തിടത്തോളം കാലം ചെന്നിത്തലയെ ക്യാബിനറ്റിലേക്ക് എടുക്കണമന്ന് തങ്ങളാരും ആവശ്യപ്പെടില്ല. ചെന്നിത്തലക്ക് മന്ത്രിപദവി കിട്ടാത്തതിലല്ല അദ്ദേഹത്തെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതിലാണ് തങ്ങള്‍ക്ക് ആശങ്കയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here