പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

Posted on: May 23, 2013 2:16 pm | Last updated: May 23, 2013 at 2:28 pm
SHARE

collegeതിരുവനന്തപുരം: പ്രഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എം ബി ബി എസ്, ബി ഡി എസ് ഒഴികെ കോഴ്‌സുകളിലേക്കുളള പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്. എന്‍ജിനീയറിംഗിന് 74,226 പേരും മെഡിക്കലിന് 51,559 പേരും യോഗ്യത നേടി. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ് തിരുവനന്തപുരത്ത് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചത്.

കാസര്‍ഗോഡ് കാട്ടാമ്പള്ളി ഹൗസില്‍ ഗോകുല്‍ ജി നായര്‍ക്കാണ് ഒന്നാം റാങ്ക്. കോഴിക്കോട് സ്വദേശി അമര്‍ ബാബു രണ്ടാം റാങ്കും മലപ്പുറം സ്വദേശിനിയായ ആതില എ മൂന്നാം റാങ്കും നേടി. ആദ്യ നൂറ് റാങ്കില്‍ 54 പേര്‍ ആണ്‍കുട്ടികളാണ്. എന്‍ജിനീയറിംഗ് പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ സ്‌കോര്‍ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്ലസ് ടുവിന്റെ മാര്‍ക്ക് കൂടി ചേര്‍ത്ത് ശേഷം ജൂണ്‍ ആദ്യവാരമാകും റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കും.

എം.ബി.ബി.എസ്/ ബി.ഡി.എസ് എന്നിവ ഒഴികെയുള്ള മെഡിക്കല്‍ കോഴ്‌സുകളിലേക്കാണ് ഈ വര്‍ഷം ഏപ്രില്‍ 22 മുതല്‍ 25 വരെ പ്രവേശന പരീക്ഷ നടത്തിയത്. പരീക്ഷാഫലം www.cee.kerala.gov.in,, http://keralaresults.nic.in, http://results.kerala.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.