കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്ന് ഹൈക്കമാന്‍ഡ്

Posted on: May 23, 2013 10:30 am | Last updated: May 23, 2013 at 12:34 pm
SHARE

ഡല്‍ഹി: കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ ഒരാഴ്ചക്കകം പരിഹരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍േദശം നല്‍കി. എഐസിസി പുനസംഘടനക്ക് മുന്‍പ് പ്രശ്‌നപരിഹാരമുണ്ടാകണമെന്നാണ് നിര്‍േദശം.എഐസിസി പുനസംഘടന ഈ മാസം അവസാനം നടത്താനാണ് ആലോചന. അതിന് മുന്‍പ് കേരളത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്.കേരളത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമായിരിക്കും ഹൈക്കമാന്‍ഡ് ഇടപെടുക. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി നാളെ ഡല്‍ഹിയിലെത്തും. സോണിയാഗാന്ധിയുമായും എ കെ ആന്റണിയുമായും മിസ്ത്രി കേരളത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here