മാക് ഖത്തര്‍ ”മൈലാഞ്ചി രാവ്” മെയ് 24ന്

Posted on: May 23, 2013 12:23 pm | Last updated: May 23, 2013 at 12:23 pm
SHARE

mak 1ദോഹ: മുസ്ലിം അസോസിയേഷന്‍ ഓഫ് കോഴിക്കോട് (മാക് ഖത്തര്‍) ജനസേവന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ‘മൈലാഞ്ചി രാവ്’ എന്ന പേരില്‍ വിപുലമായ കലാ നിശ സംഘടിപ്പിക്കുന്നു. അടുത്ത മാസം 24ന് മിഡ്മാക് റൗണ്ട് എബൗട്ടിന് സമീപമുള്ള പഴയ ഐഡിയല്‍ സ്‌ക്കൂളില്‍ നടക്കുന്ന മെഗാ കലാ വിരുന്നില്‍ ഏഷ്യാനനെറ്റ് ചാനല്‍ സംഘടിപ്പിച്ച മൈലാഞ്ചി സീസണ്‍ 2 വിജയി നവാസ് കാസറഗോഡും രണ്ടാം സ്ഥാനക്കാരനായ അക്ബര്‍ ചാവക്കാടും മീഡിയ വണ്‍ ചാനല്‍ പതിനാലാം രാവിലെ സ്റ്റാര്‍ മാസ്റ്റര്‍ ബാദുഷ, പട്ടുറുമ്മാല്‍ സീസണ്‍2 രണ്ടാംസ്ഥാനം നേടിയ സജ്‌ന സലീം, പ്രമുഖ ഗായകനായ എം.എ ഗഫൂര്‍ എന്നിവര്‍ക്ക് പുറമെ ഖത്തറില്‍ നിന്നുള്ള ഗായകരും അണിനിരക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഹമീദലി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 55004889 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here