ലീഗിന്റെ മുന്നില്‍ ഒരു പ്രശ്‌നവും വന്നിട്ടില്ല: കുഞ്ഞാലിക്കുട്ടി

Posted on: May 23, 2013 12:13 pm | Last updated: May 23, 2013 at 12:13 pm
SHARE

kunjalikkuttyതിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് മുസ്ലിം ലീഗിനോട് ആരും ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പ്രശ്‌നം ലീഗിന്റെ മുന്നില്‍ വന്നാല്‍ അഭിപ്രായം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യവസായ വകുപ്പിലെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന് ഒടുവില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

നിലവിലെ പ്രശ്‌നങ്ങള്‍ മറ്റ് ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ പത്രങ്ങളില്‍ കൂടിയുള്ള അറിവേയുളളൂ. അതുകൊണ്ടാണ് ലീഗ് പ്രതികരിക്കാത്തതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.