Connect with us

Kerala

ദേവസ്വം ബോര്‍ഡുകളിലെ പട്ടിക വിഭാഗ തെരഞ്ഞെടുപ്പ് ജൂണ്‍ 10ന്

Published

|

Last Updated

തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ പട്ടിക ജാതി വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ള ഓരോ അംഗത്തെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കും. ഇതോടൊപ്പം മലബാര്‍ ദേവസ്വം ബോര്‍ഡിലെ രണ്ടംഗങ്ങളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പും നിശ്ചയിച്ചിട്ടുണ്ട്.കരട് വോട്ടര്‍ പട്ടിക മെയ് 24നും അന്തിമ വോട്ടര്‍ പട്ടിക മെയ് 29നും പ്രസിദ്ധീകരിക്കാനാണ് തീരുമാനം. മെയ് 31ന് പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജൂണ്‍ ഒന്നിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ജൂണ്‍ മൂന്നാണ്. ജൂണ്‍ 10ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ നിയമസഭാ സമുച്ചയത്തിലാണ് വോട്ടെടുപ്പ് നടക്കുക.