Connect with us

National

ഉത്തരേന്ത്യയില്‍ ചൂട് കനത്തു: ഇന്നും നാളെയും അത്യൂഷണ ദിനങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തരേന്ത്യ കനത്ത ചൂട് തുടരുന്നു. ഇന്നും നാളെയും ഈ സീസണിലെ ഏറ്റവും കൂടിയ ചൂടായിരിക്കും ഉത്തരേന്ത്യയില്‍ അനുഭവപ്പെടുകയെന്ന് കാലാവസ്ഥ പഠനകേന്ദ്രം.നാളുകളായി ഉത്തരേന്ത്യയിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസിനും മുകളിലാണ്. വരുന്ന ഞായറാഴ്ചയോടെ താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മെയ് പതിനെട്ടാം തീയ്യതി മുതല്‍ ജമ്മു കാശ്മീരിന്റെ ചില സ്ഥലങ്ങള്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ കഠിനമായ ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളാണ്.

ഡല്‍ഹിയിലെ ഏറ്റവും ചൂട് കൂടിയ പ്രഭാതമാണ് ബുധനാഴ്ച ഉണ്ടായത്. ശരാശരി താപനിലയില്‍ നിന്നും അഞ്ച് ഡിഗ്രിയോളം അധികമായി 44.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു ബുധനാഴ്ചത്തെ താപനില