തിരുവനന്തപുരത്ത് വാഹനാപകടം: നാല് പേര്‍ മരിച്ചു

Posted on: May 23, 2013 8:16 am | Last updated: May 23, 2013 at 8:17 am
SHARE

accidentതിരുവനന്തപുരം: വട്ടപ്പാറക്കു സമീപം വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പരുക്കേറ്റ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ തോട്ടിലേക്കു മറിഞ്ഞാണ് അപകടം. ധനുവച്ചപുരം വിഴിഞ്ഞം സ്വദേശികളായ ബന്ധുക്കളാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു കുടുംബങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. ഇടുക്കിയിലെ ചടങ്ങില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയായിരുന്നു അപകടം. വിവേകാനന്ദന്‍ (55), പത്മജ(43), വിഷ്ണു (20), സിന്ധുദേവ് (24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.