ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും

Posted on: May 23, 2013 7:46 am | Last updated: May 23, 2013 at 11:05 am
SHARE

dyfi1ആലപ്പുഴ: ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും. ഭാരവാഹി പട്ടിക സംബന്ധിച്ച് ധാരണയുണ്ടാക്കുന്നതിനായി രാവിലെ ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ ഫ്രാക്ഷന്‍ യോഗം ചേരും. ഡിവൈഎഫ്‌ഐയുടെ ചുമതലയുള്ള സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിലായിരിക്കും യോഗം.

ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃനിരയില്‍ കാര്യമായ മാറ്റങ്ങളോടെയായിരിക്കും പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ കൊടിയിറങ്ങുക. ഡിവൈഎഫ്‌ഐ അംഗങ്ങളുടെ പ്രായപരിധി 37 വയസ്സാക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പിലാക്കാനാണ് നേതൃനിരയുടെ തീരുമാനം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടിവി രാജേഷ് ഈ സമ്മേളനത്തോടെ ഭാരവാഹിത്വം ഒഴിയും.