Connect with us

Gulf

അബുദാബിയെ റോഡപകടരഹിതമാക്കാന്‍ വിപുലമായ കര്‍മപദ്ധതി

Published

|

Last Updated

അബുദാബി: അബുദാബിയെ റോഡപകടരഹിത പ്രദേശമാക്കാന്‍ നഗസഭയും ബോധവത്കരണം തുടങ്ങി. ഐക്യരാഷ്ട്രസഭാ ആഗോള റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി അബുദാബിയില്‍ ഫോറം ആരംഭിച്ചു. റോഡ് സുരക്ഷാ വിദഗ്ധര്‍, പരിശീലകര്‍, നയതന്ത്രജ്ഞര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2030 ഓടെ അബുദാബി ലോകത്തിനു മാതൃകയാകുമെന്ന് ഫോറത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു.
എഞ്ചി. ഈസാ അല്‍ മസ്‌റൂയി, ഇബ്രാഹിം അല്‍ ഹമൂദി, ബദര്‍ അല്‍ ഖംസി, ഡോ. ഹലാ സക്കര്‍ അലി, ടോണി ബ്ലിസ് തുടങ്ങിയവര്‍ ഫോറത്തില്‍ പങ്കെടുത്തു. 2014ല്‍ അബുദാബി നഗരസഭയുടെ സഹകരണത്തോടെയാകും ആഗോള റോഡ് സുരക്ഷാ ഉച്ചകോടിയെന്ന് നഗരസഭാ ജനറല്‍ മാനേജര്‍ ഖലീഫാ അല്‍ മസ്‌റൂയി പറഞ്ഞു.
യു എസ് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ റോഡ് ഫെഡറേഷന്റെ സഹകരണത്തോടെ അബുദാബി മുനിസിപ്പാലിറ്റിയാണ് ഫോറത്തിന്റെ സംഘാടകര്‍. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫോറത്തില്‍ പ്രമുഖരായ പ്രഭാഷകര്‍ എത്തും. വിഷന്‍ 2030 യുടെ ഭാഗമായി റോഡ് സുരക്ഷക്ക് അബുദാബി സ്വീകരിച്ച വിവിധ പദ്ധതികള്‍ വിശദീകരിക്കും. അബുദാബി പോലീസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട്, അബുദാബി അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍ തുടങ്ങിയവയും ഫോറവുമായി സഹകരിക്കുന്നുണ്ട്.
അബുദാബി റോഡില്‍ ആറായിരത്തോളം അപകട മേഖലകളുണ്ടെന്ന് അബുദാബി റോഡ് സേഫ്റ്റി ട്രാഫിക് സര്‍വീസസ് മേധാവി മാജിദ് ആബിദ് അലി അല്‍ ഖത്തിരി പറഞ്ഞു. 2011 മുതല്‍ നടത്തിയ സര്‍വേയുടെ ഫലമാണിത്. ഇതിനു പരിഹാരം കാണാന്‍ 30 കോടി ദിര്‍ഹം ചെലവ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി സ്ഥലങ്ങളില്‍ ഹമ്പുകളുടെയും സീബ്രാലൈനുകളുടെയും ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest