യു എ ഇ-ബ്രിട്ടീഷ് ബിസിനസ് കൗണ്‍സില്‍ യോഗം ചേര്‍ന്നു

Posted on: May 23, 2013 1:37 am | Last updated: May 23, 2013 at 1:37 am
SHARE

അബുദാബി: യു എ ഇ-ബ്രിട്ടീഷ് ബിസിനസ് കൗണ്‍സിലിന്റെ നാലാമത് യോഗം അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക് ഡവലപ്‌മെന്റ ചെയര്‍മാന്‍ നാസര്‍ അഹ്മദ് അല്‍ സുവൈദിയുടെ അധ്യക്ഷതയില്‍ മാഞ്ചസ്റ്ററില്‍ നടന്നു.
ഇരുകൂട്ടരും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ വിവിധ വിഷയങ്ങളും പ്രത്യേകമായി ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം, ചെറു സംരംഭകരുടെ ബിസിനസ് തുടങ്ങിയ മേഖലയില്‍ വിശദമായ ചര്‍ച്ച നടന്നു. 10 ബില്യണ്‍ പൗണ്ട് (59.5 ബില്യണ്‍ ദിര്‍ഹം) ആണ് യു എ ഇയും ബ്രിട്ടനും തമ്മിലുള്ള ഇപ്പോഴത്തെ ഇടപാട്. 2015 ഓടെ ഇത് 12 ബില്യണ്‍ പൗണ്ടാക്കി (71.49 ബില്യണ്‍ ദിര്‍ഹം) ഉയര്‍ത്തുകയാണ് ലക്ഷ്യം.
ദുബൈ ചേംബര്‍ ചെയര്‍മാന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഗുറൈര്‍, ഷാര്‍ജ ചേംബര്‍ സെക്കന്റ് വൈസ് ചെയര്‍മാന്‍ അഹ്മദ് മുഹമ്മദ് അല്‍ മിദ്ഫ തുടങ്ങിയ പ്രമുഖര്‍ യു എ ഇ സംഘത്തിലുണ്ട്.