ആരോഗ്യ സ്പര്‍ശം കാരുണ്യ പദ്ധതി ഇന്ത്യയിലുടനീളമാക്കും: ഡോ. ആസാദ് മൂപ്പന്‍

Posted on: May 23, 2013 1:19 am | Last updated: May 23, 2013 at 1:19 am
SHARE

ദുബൈ: ഡി എം ഹെല്‍ത്ത് കെയര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ‘ആതുര സ്പര്‍ശം’ (ഹീലിംഗ് ടച്ച്) പദ്ധതി ഇന്ത്യയിലുടനീളം നടപ്പാക്കുമെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു. പശ്ചിമബംഗാളില്‍ ഇക്കഴിഞ്ഞ ദിവസം ആരംഭിച്ചു. ദാരിദ്ര്യരേഖക്കു താഴെ കഴിയുന്ന പട്ടിണിപ്പാവങ്ങളായ ജനങ്ങള്‍ക്ക് രോഗനിര്‍ണയത്തിനും ചികില്‍സക്കുമുള്ള സൗകര്യമൊരുക്കിയാണ് പുതിയ ചുവടുവെപ്പുകള്‍.
വെസ്റ്റ് ബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലാണ് ആദ്യത്തെ ഡയഗ്നോസ്റ്റിക് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുക. സര്‍ക്കാരേതര സന്നദ്ധ സംഘടനകളായ ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, ഡല്‍ഹി സഹായക് വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവയുമായി സഹകരിച്ചാണ് ഡോ.മൂപ്പന്‍സ് ഫൗണ്ടേഷന്‍ പ്രസ്തുത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ആതുര സ്പര്‍ശം പദ്ധതി വലിയ മാറ്റങ്ങള്‍ക്ക് വഴി വെക്കും. ഡയഗ്നോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം ഡോ. മൂപ്പന്‍സ് ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. അനൂപ് മൂപ്പന്‍, വിഷന്‍ 2016 സി.ഇ.ഒ റഫീഖ് അഹ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വെസ്റ്റ്ബംഗാള്‍ ഇസ്‌ലാമിക് സൊസൈറ്റി സെക്രട്ടറി റഹ്മത്ത് അലി ഖാന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.
ഡോ. മൂപ്പന്‍സ് ഫൗേഷന്റെ ലാഭരഹിത സംരംഭങ്ങളായ കമ്യൂണിറ്റി ഡയാലിസിസ് സെന്റര്‍, പൂര്‍വ രോഗ നിര്‍ണയ കേന്ദ്രങ്ങള്‍, കാന്‍സര്‍ പരിശോധന-ഓങ്കോളജി റോഡിയേഷന്‍ സെന്ററുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയാ സംവിധാനങ്ങള്‍, ഗ്രാമങ്ങള്‍ ദത്തെടുക്കുന്ന പരിപാടികള്‍, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, മാനസിക, ശാരീരിക വൈകല്യമുള്ളവര്‍ക്കുള്ള സ്‌പെഷല്‍ സ്‌കൂളുകള്‍ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു വരുന്നു.
കേരളത്തില്‍ കണ്ണൂരും തൃക്കരിപ്പൂരും പൂര്‍വ രോഗ നിര്‍ണയകേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ഡോ.ആസാദ് മൂപ്പന്‍ ഫൗണ്ടേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് കാന്‍സര്‍ അടക്കമുള്ള രോഗങ്ങളെ മുന്‍കൂട്ടി തിരിച്ചറിയുകയും മുന്‍കരുതലുകള്‍ സ്വൂകരിച്ച് ആരോഗ്യം വീെടുക്കാന്‍ പ്രപ്തമാക്കുകയും ചെയ്യുകയാണ് സെന്ററുകള്‍ വഴി ചെയ്യുന്നതെന്നും ഡോ. മൂപ്പന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here