Connect with us

Gulf

മികച്ച സാമൂഹിക സേവനത്തിന് ദുബൈ സര്‍ക്കാര്‍ പുരസ്‌കാരം

Published

|

Last Updated

ദുബൈ: സ്വാര്‍ഥതയോ ലാഭേച്ഛയോ ഇല്ലാതെ സാമൂഹിക സേവനം നടത്തുന്നവര്‍ക്ക് പുരസ്‌കാരം നല്‍കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ സര്‍ക്കാറിനോട് ഉത്തരവിട്ടു.

ഇതിനുവേണ്ടി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപവത്കരിക്കാനും അധ്യക്ഷനായി പോലീസ് മേധാവി ലെഫ്. ജനറല്‍ ദാഹിഖല്‍ഫാന്‍ തമീമിനെ നിയമിക്കാനും ഉത്തരവിട്ടിട്ടുണ്ട്. മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന (വൈസ് ചെയ.), അഹ്മദ് മുഹമ്മദ് ബിന്‍ ഹുമൈദാന്‍, മുഹമ്മദ് സഈദ് അല്‍ മറി, അഹ്മദ് ഹംദാന്‍ ബിന്‍ ദല്‍മുക്ക്, ഡോ. മന്‍സൂര്‍ ബിന്‍ ഉബൈദ് അല്‍ ശൈഖ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. ദുബൈ അതോറിറ്റി, കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി, കെ എച്ച് ഡി എ എന്നീ വകുപ്പുകളും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടും.
വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്‌കാരത്തിന് പരിഗണിക്കും. സാമൂഹിക ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഊന്നല്‍.
മുഹമ്മദ് സഈദ് അല്‍ മരിയാണ് ബോര്‍ഡിന്റെ സെക്രട്ടറി ജനറല്‍. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഔചിത്യബോധമുള്ള നിര്‍ദേശങ്ങളെ തുടര്‍ന്നാണ് സമൂഹിക സേവന പ്രവര്‍ത്തനങ്ങള പ്രോത്സാഹിപ്പിക്കുന്നതിന് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതെന്ന്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ദുബൈ പോലീസ് മേധാവി ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവാര്‍ഡ് സെക്രട്ടറി ജനറല്‍ മുഹമ്മദ് സഈദ് അള്‍ മര്‍റിയും പങ്കെടുത്തു.

Latest