Connect with us

Malappuram

വളാഞ്ചേരിയിലും മഞ്ചേരിയിലും ഫയര്‍ സ്റ്റേഷന് അനുമതി

Published

|

Last Updated

മല പ്പുറം: വളാഞ്ചേരിയിലും മഞ്ചേരിയിലും ഓരോ ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി അസി. ഡിവിഷനല്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോണ്‍സ് അറിയിച്ചു.
കൂടാതെ കൊണ്ടോട്ടി, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊളപ്പുറത്തും ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുളള പ്രൊപ്പോസലും പരിഗണനയിലാണ്. നിലവില്‍ മലപ്പുറം, പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളിലായി അഞ്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ നിലയങ്ങളാണുളളത്. ഇതില്‍ മലപ്പുറം, പൊന്നാനി, പെരിന്തല്‍മണ്ണ നിലയങ്ങള്‍ മാത്രമാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തിരൂര്‍ നിലയത്തിന്റെ പ്രവര്‍ത്തനം ഉടന്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറും.
ഏപ്രിലില്‍ ഫയര്‍ സര്‍വീസ് വരാചരണത്തോടനുബന്ധിച്ച് അഗ്നിബാധ ഉണ്ടാകാതിരിക്കാനുളള മുന്‍കരുതലുകളെ സംബന്ധിച്ചും അഗ്നിബാധയുണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികളെ സംബന്ധിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് വിവിധ പരിപാടികള്‍ നടത്തി. കൂടാതെ ജില്ലയിലെ വിദ്യാലയങ്ങളിലെ എന്‍ സി സി, സ്‌കൗട്ട് വിദ്യാര്‍ഥികള്‍ക്കും മറ്റ് വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണ ക്ലാസുകളും നടത്തി വരുന്നുണ്ട്.