Connect with us

Wayanad

ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

Published

|

Last Updated

പുല്‍പള്ളി: പുല്‍പള്ളി ഗവ.ഹോമിയോ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രവര്‍ത്തനം താളം തെറ്റുന്നു. ഒപ്പം രോഗികള്‍ക്ക് ദുരിതവും വര്‍ധിക്കുന്നു. ജീവനക്കാരില്ലാത്തത് കാരണം മണിക്കൂറുകളോളം ആശുപത്രിയില്‍ കാത്ത് നിന്നാല്‍ മാത്രമേ രോഗികള്‍ക്ക് മരുന്ന് ലഭിക്കുന്നൂള്ളൂ.
പുല്‍പള്ളി ഹോമിയോ ആശുപത്രിയില്‍ ഒരു ഡോക്ടറും ഒരു നേഴ്‌സും മാത്രമാണുള്ളത്. നിത്യേന 300 മുതല്‍ 400 വരെ രോഗികള്‍ വരെ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നുണ്ട്. മരുന്നെടുത്തു കൊടുക്കാന്‍ ആവശ്യത്തിന് നഴ്‌സുമാരില്ലാത്തതിനാല്‍ നാലും അഞ്ചും മണിക്കൂര്‍ കാത്തുനില്‍ക്കണം. നേരത്തെ ആശുപത്രിയില്‍ അറ്റന്‍ഡറായി ജോലി ചെയ്തിരുന്ന ആളാണ് ഇപ്പോള്‍ നഴ്‌സായി ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. ദിവസവേതനാടിസ്ഥാനത്തില്‍ ഒരു നഴ്‌സിനെ നിയമിക്കാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചുവെങ്കിലും യോഗ്യതയുള്ളവരെ കിട്ടാനില്ലാത്തതിനാല്‍ നിയമനം നടന്നില്ല. ആവശ്യമുള്ള നഴ്‌സുമാരെയും ജീവനക്കാരെയും നിയമിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങളുണ്ടായാല്‍ മാത്രമേ ആശുപത്രി പ്രവര്‍ത്തനം ഫലവത്താക്കാന്‍ കഴിയൂ.

 

---- facebook comment plugin here -----

Latest