റേഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ എന്റ് ടു എന്റ് പദ്ധതി ജില്ലയില്‍ നടപ്പാക്കും

Posted on: May 23, 2013 12:04 am | Last updated: May 23, 2013 at 12:04 am
SHARE

കല്‍പ്പറ്റ: റേഷന്‍കടകളും മൊത്തവ ്യാപാര കേന്ദ്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടര്‍ ശൃഖലവഴി ബന്ധിപ്പിച്ച് സുതാര്യത ഉറപ്പാക്കുന്നതിനുള്ള പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ബി പി എല്‍, എ എ വൈ (അന്തേ്യാദയ അന്നയോജന) റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതി അവസാനഘട്ടത്തിലാണ്.

ആകെയുള്ള 38,489 ആദിവാസി കുടുംബങ്ങളില്‍ 707 കുടുംബങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ എ പി എല്‍ കാര്‍ഡുള്ളത്. അര്‍ഹതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കും ബി പി എല്‍, എ എ വൈ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.
ജില്ലയില്‍ റേഷന്‍ കാര്‍ഡുള്ള 1,99,526 കുടുംബങ്ങളില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട 94,266 കുടുംബങ്ങള്‍ക്ക് രണ്ട് രൂപക്ക് അരി നല്‍കുന്നുണ്ട്. ബി പി എല്‍, എ എ വൈ കാര്‍ഡുടമകളായ 72,115 കുടുംബങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ യഥാക്രമം 25 കിലോ, 35 കിലോ അരി വിതരണം ചെയ്യുന്നുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജില്ലയില്‍ ആറ് മാവേലി സ്റ്റോറുകള്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങി. സബ്‌സിഡി നിരക്കില്‍ നിതേ്യാപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് നിലവില്‍ ഒരു പീപ്പിള്‍സ് ബസാറും എട്ട് സൂപ്പര്‍ബസാറുകളും 20 മാവേലിസ്റ്റോറുകളും രണ്ട് മൊബൈല്‍ സ്റ്റോറുകളുമാണ് ജില്ലയില്‍ നിലവിലുള്ളത്.
റേഷന്‍കാര്‍ഡ് അനുവദിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനുള്ള സംവിധാനം ഫലപ്രദമായി നടപ്പാക്കാനാകുന്നുണ്ടെന്ന് ജില്ലാ സപ്ലൈഓഫീസര്‍ അറിയിച്ചു. മതിയായ രേഖകളോടെ അപേക്ഷ സമര്‍പ്പിച്ചാല്‍ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ അന്നുതന്നെ റേഷന്‍കാര്‍ഡ് നല്‍കാനാകും. പൊതുവിതരണ സമ്പ്രദായത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിന് ജില്ലാതലത്തില്‍ ഭക്ഷേ്യാപദേശക വിജിലന്‍സ് സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
റേഷന്‍ വിതരണത്തിലെ പരാതികള്‍ പരിഹരിക്കുന്നതിനും സുതാര്യത ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാനത്തെ റേഷന്‍ കടകളും മൊത്തവ്യാപാര കേന്ദ്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടര്‍ ശൃഖലവഴി ബന്ധിപ്പിക്കുന്ന എന്റ് ടു എന്റ് കമ്പ്യൂട്ടറൈസേഷന്‍ പദ്ധതി താമസിയാതെ ജില്ലയില്‍ നടപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here