Connect with us

Palakkad

പൊല്‍പ്പുള്ളിയില്‍ അഞ്ചേക്കര്‍ കൃഷി നിലം നികത്തുന്നു

Published

|

Last Updated

ചിറ്റൂര്‍: പൊല്‍പ്പുള്ളി പഞ്ചായത്തില്‍ നിലംനികത്തല്‍ വ്യാപകം. ഇരുപ്പൂ കൃഷിചെയ്തിരുന്ന അഞ്ച് ഏക്കര്‍ നിലമാണ് നികത്തുന്നത്. ഇതിനെതിരെ പൊല്‍പ്പുള്ളി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി എത്തിയതോടെ വില്ലേജ് ഓഫീസര്‍ അന്വേഷണം നടത്തി സ്‌റ്റേ ഉത്തരവ് കൊടുത്തു. അതിന് കടലാസ് വിലപോലും നല്‍കാതെ നികത്തല്‍ നിര്‍ബാധം തുടരുന്നു.
നിലംനികത്തലിനെതിരെ താന്‍ കൊടുത്ത കത്ത് മാനിക്കാതെ യന്ത്രങ്ങളുപയോഗിച്ച് നികത്തല്‍ തുടരുകയാണെന്ന് വില്ലേജ് ഓഫീസര്‍ ആര്‍ ഡി ഒ , തഹസില്‍ദാര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, അവര്‍ ഇന്നേവരെ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. നിലം വില്‍പനക്കായി പ്ലോട്ടുകളാക്കി തിരിക്കുന്നുമുണ്ട്. നിലത്തിന്റെ നടുവിലൂടെ ഒരു കിലോമീറ്റര്‍ നീളത്തില്‍ മെറ്റല്‍ റോഡും നിര്‍മിച്ചിട്ടുണ്ട്. സമാനമായി പനയൂരിലും കുളം നികത്തുന്നു. ഇതിനും വില്ലേജ് ഓഫീസര്‍ സ്‌റ്റേ ഉത്തരവ് കൊടുത്തു. ഇത്തരത്തില്‍ കടലാസ് കൊടുക്കാനുള്ള അധികാരമേ തനിക്കുള്ളൂവെന്ന് വില്ലേജ് ഓഫീസര്‍ പറയുന്നു. പൊല്‍പ്പുള്ളി പഞ്ചായത്ത് കുളങ്ങള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ക്ക് രൂപം കൊടുക്കുമ്പോഴാണ് ഈ അവസ്ഥ. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി റവന്യുസെക്രട്ടറി, കലക്ടര്‍, ആര്‍ ഡി ഒ , തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.