എസ് എസ് എഫ് പട്ടാമ്പി ഡിവിഷന്‍ സമ്മര്‍ എയ്‌സ് നാളെ തുടങ്ങും

Posted on: May 23, 2013 12:00 am | Last updated: May 23, 2013 at 12:00 am
SHARE

പട്ടാമ്പി: എസ് എസ് എഫ് സംസ്ഥാനമൊട്ടാകെ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ എസ് എസ് എല്‍ സി പാസായ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നടക്കുന്ന സമ്മര്‍എയ്‌സ് അവധിക്കാല ദ്വിദിന ക്യാംപ് നാളെ വൈകീട്ട് നാലിന് പറക്കാട് എം ഇ ടി സ്‌കൂളില്‍ തുടങ്ങും. ഡിവിഷന്‍ പ്രസിഡന്റ് ആബിദ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ് ജെ എം സംസ്ഥാന സെക്രട്ടറി ഉമര്‍ മദനി വിളയൂര്‍ ഉദ്ഘാടനം ചെയ്യും.
എസ് എസ് എഫ് ജില്ലാ സെക്രട്ടറി സെയ്തലവി മാസ്റ്റര്‍ പൂതക്കാട് മുഖ്യാതിഥിയായിരിക്കും. വൈകീട്ട് 7.15ന് മാര്‍ക്ക് യുവര്‍ ഗ്രേസ് എന്ന കരിയര്‍ സെഷനില്‍ എസ് എസ് എഫ് സംസ്ഥാന കൗണ്‍സിലര്‍ യാക്കൂബ് പൈലിപ്പുറം ക്ലാസെടുക്കും. 25ന് കാലത്ത് 6.15ന് ഖുര്‍ആന്‍ സെഷനില്‍ എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ ജാബിര്‍ സഖാഫി മപ്പാട്ടുകര ക്ലാസെടുക്കും. ഒമ്പതിന് നോ കോമ്പ്രമൈസ് സെഷനില്‍ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ യൂസുഫ് സഖാഫി വിളയൂര്‍ പ്രസംഗിക്കും.
11ന് നടക്കുന്ന ക്രിയേറ്റിവിറ്റി സെഷനില്‍ ജില്ലാ കൗണ്‍സിലര്‍ സുഹൈല്‍ മാസ്റ്റര്‍ സംസാരിക്കും. വിവിധ സെഷനുകളില്‍ അശ്കര്‍ ചൂരക്കോട്, സഈദ് ബാസിദ്, മിഖ്താദ് കുലുക്കല്ലൂര്‍, അന്‍സാര്‍ കരിമ്പുള്ളി എന്നിവര്‍ ക്യാംപ് നിയന്ത്രിക്കും. 1.45ന് നടക്കുന്ന ഓപ്പന്‍ ഫോറത്തില്‍ നടുവട്ടം ഗവ. ജനതാ സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലെ പി റഹ്മാന്‍ മാസ്റ്റര്‍ ക്യാംപംഗങ്ങളുമായി സംവദിക്കും. 3.30ന് നടക്കുന്ന സമാപ്തം സെഷനില്‍ എസ് വൈ എസ് കൊപ്പം സോനല്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി അല്‍ഹസനി ഉദ്ഘാടനം ചെയ്യും.
ഹക്കീം ബുഖാരി, കുഞ്ഞിമൊയ്തു അഹ്‌സനി, ഇ എം എ കബീര്‍ സഖാഫി, അശ്‌റഫ് ആമയൂര്‍, ത്വാഹിര്‍ സഖാഫി, യു എ റഷീദ് അസ്ഹരി സംബന്ധിക്കും.