Connect with us

Palakkad

തൂപ്പനാട് പുഴയില്‍ മണല്‍ഖനനം ; നീരൊഴുക്ക് നിലക്കുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: കരിമ്പുഴയിലെ തൂപ്പനാട് പുഴയില്‍ മണല്‍ഖനനം വ്യാപകം; നീരൊഴുക്ക് നിലക്കുന്നു. “ഭാരതപ്പുഴയുടെ കൈവഴിയായ തുപ്പനാട്പുഴയിലെ മണലെടുപ്പ് നിയന്ത്രിക്കാത്തതാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്. തുപ്പനാട് പാലത്തിന് താഴെ മമ്പുറംകുണ്ടിലാണ് വ്യാപകമായ തോതില്‍ മണലെടുപ്പും പുഴകൈയേറ്റവുമുള്ളത്. പുഴയുടെ പുറമ്പോക്ക് സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയാണ് പ്രതിദിനം 50ഗുഡ്‌സ്ഓട്ടോമണല്‍വീതം കടത്തുന്നത്. ഇത്തരത്തില്‍ കടത്തുന്ന മണല്‍ വന്‍കിടക്കാര്‍ക്ക് മറിച്ചു വില്‍ക്കുകയാണ്. പുഴയോരം വളച്ചുകെട്ടി മണലെടുക്കാന്‍ സൗകര്യമൊരുക്കുന്ന സ്വകാര്യവ്യക്തിക്ക് പാട്ടത്തുക നല്‍കുന്നുണ്ട്. 50 കിലോ സിമന്റ്ചാക്കില്‍ മണല്‍ നിറച്ചാല്‍ പാട്ടമായി ലഭിക്കുന്നത് 30രൂപയാണ്. ഇത്തരത്തില്‍ 16മുതല്‍ 20ചാക്ക്വരെ മണല്‍ കയറ്റിപ്പോകുന്ന ഒരു ഗുഡ്‌സ്ഓട്ടോയ്ക്ക് 1600രൂപയാണ് മാഫിയ ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്നത്. കൂലിക്കാരന് 400രൂപയും വണ്ടിവാടകയായി 400രൂപയും ഏജന്റിന് 200രൂപയുമാണ് ലഭിക്കുക. ഓരോ ദിവസവും ഏജന്റ് ഓര്‍ഡര്‍ നല്‍കും. 50 ഗുഡ്‌സ് ഓട്ടോ മണലെങ്കിലും ദിവസവും മമ്പുറംകുണ്ട് മേഖലയില്‍നിന്ന് എടുക്കുന്നുണ്ട്. നാലും അഞ്ചും ആളുകള്‍ ഉള്‍പ്പെടുന്ന ചെറുസംഘങ്ങളാണ് മണല്‍ഖനനം നടത്തുന്നത്. പൊലീസിലും റവന്യു ഉദ്യോഗസ്ഥരിലും സമ്മര്‍ദംചെലുത്തിയാണ് ഇവര്‍ മണലെടുക്കുന്നത്. ആഴത്തില്‍ കുഴികളുണ്ടാക്കി മണലെടുക്കുന്നതിനാല്‍ പുഴയുടെ ഗതിമാറുകയാണ്. ഏതാനും വര്‍ഷം മുമ്പ് ഇതേ കടവില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ടുകുട്ടികള്‍ കുഴിയില്‍പ്പെട്ട് മുങ്ങിമരിച്ചിരുന്നു. പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുന്നത് പ്രദേശത്ത് കുടിവെ

---- facebook comment plugin here -----

Latest