ശ്രീശാന്ത് വാതുവെപ്പ് കമ്പനിക്ക് പദ്ധതിയിട്ടു

Posted on: May 22, 2013 6:51 pm | Last updated: May 22, 2013 at 6:51 pm
SHARE

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പുമായി അറസ്റ്റിലായ മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം എസ് ശ്രീശാന്ത് സ്വന്തമായി വാതുവെപ്പ് കമ്പനി തുടങ്ങാന്‍ ശ്രമം നടത്തിയിരുന്നതായി സൂചന. എസ് 36 എന്ന പേരില്‍ ശ്രീശാന്ത് തുടങ്ങിയിരുന്ന കമ്പനി വാതുവെപ്പും പദ്ധതിയിട്ടിരുന്നതായി രേഖകള്‍ പറയുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായാണ് കമ്പനി തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നത്. 2010 സെപ്തംബറിലാണ് എസ് 36 സ്ഥാപിച്ചത്. ശ്രീശാന്തിന്റെ ബിസിനസ് പങ്കാളിയും മുത്തൂറ്റ് ക്രിക്കറ്റ് ക്ലബ് ഉടമയുമായ പി ശിവകുമാറിന് കമ്പനിയില്‍ 26 ശതമാനം ഓഹരിയുണ്ടായിരുന്നു.

എന്നാല്‍ നിയമപരമായ ബെറ്റിംഗ് ഏജന്‍സിയായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് കമ്പനി മുന്‍ ഡയറക്ടര്‍ വ്യക്തമാക്കി.