Connect with us

National

അട്ടപ്പാടിയിലെ ശിശുമരണം: കേന്ദ്രം ഇടപെടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ അടിക്കടിയുണ്ടാകുന്ന ശിശു മരണം സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രം ഇടപെടുന്നു. കേന്ദ്രമന്ത്രി ജയറാം രമേശ് അട്ടപ്പാടി സന്ദര്‍ശിക്കും. ജൂണ്‍ രണ്ടാം വാരമായിരിക്കും സന്ദര്‍ശനം. സാമൂഹ്യ ക്ഷേമ മന്ത്രി എം കെ മുനീറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രമേശ് ഇക്കാര്യം അറിയിച്ചത്. അട്ടപ്പാടിക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി മുനീര്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

അതേസമയം അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് വഴി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. റേഷന്‍ കാര്‍ഡ് വഴി നല്‍കുന്ന അരിക്ക് പുറമെ ഒരു മാസം 10 കിലോ റാഗിയും 2 കിലോ പയറും മാവേലിസ്റ്റോറുകള്‍ വഴി വിതരണം ചെയ്യും. അമ്മമാര്‍ക്ക് അയണ്‍ ഗുളികകള്‍ നല്‍കാനും തീരുമാനമായി. കേന്ദ്ര സഹായത്തോടെ സഞ്ചരിക്കുന്ന മാവേലിസ്‌റ്റോറുകള്‍ ആരംഭിക്കും. ഊരുവികസന സമിതികള്‍ സജീവമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest