ചേളാരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

Posted on: May 22, 2013 3:33 pm | Last updated: May 22, 2013 at 4:39 pm
SHARE

accidentമലപ്പുറം: ദേശീയപാത 17ല്‍ ചേളാരിക്കും പടിക്കലിനുമിടയില്‍ താഴെ ചേളാരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് പാവങ്ങാട് കുറ്റൂര്‍പറമ്പ് കെ. ദേവരാജന്‍ (60), മകള്‍ രേഖ (28), കൊയിലാണ്ടി കൊല്ലം സ്വദേശി ദേവരാജന്‍ (37) എന്നിവരാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ദേവരാജന്റെ ഭാര്യ രാജലക്ഷ്മി (52) ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഉച്ചക്ക് ഒന്നേമുക്കാലോടെയായിരുന്നു അപകടം. അമിതവേഗതയില്‍ വന്ന കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here