മാന്‍ ബുക്കര്‍ ഇന്ന് പ്രഖ്യാപിക്കും:അനന്തമൂര്‍ത്തി ചുരുക്കപ്പട്ടികയില്‍

Posted on: May 22, 2013 6:30 am | Last updated: May 22, 2013 at 10:05 am
SHARE

man booker prizeലണ്ടന്‍: മാന്‍ ബുക്കര്‍ സാഹിത്യ സമ്മാനം ഇന്നു പ്രഖ്യാപിക്കും. കന്നഡ സാഹിത്യകാരന്‍ ഡോ.യു.ആര്‍. അനന്തമൂര്‍ത്തിയടക്കം 10 പേരാണു ചുരുക്കപ്പട്ടികയിലുള്ളത്. അഹറോന്‍ ആപ്പല്‍ഫെല്‍ഡ് (ഇസ്രയേല്‍), ലിഡിയ ഡേവിഡ് (യുഎസ്എ), ഇന്തിസാര്‍ ഹുസൈന്‍ (പാക്കിസ്ഥാന്‍), യാന്‍ ലിയാന്‍ കെ (ചൈന), മേരീ എന്‍ഡിയായ് (ഫ്രാന്‍സ്) യോസിപ് നൊവാകോവിച്ച് (കാനഡ), മരിലിന്‍ റോബിന്‍സണ്‍ (യുഎസ്എ), വ്‌ളാഡിമിര്‍ സൊറോകിന്‍ (റഷ്യ) പീറ്റര്‍ സ്റ്റാം (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവരാണു മറ്റുള്ളവര്‍.