ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് ചൈനീസ് പ്രധാനമന്ത്രി

Posted on: May 21, 2013 6:29 pm | Last updated: May 21, 2013 at 6:42 pm
SHARE

ന്യൂഡല്‍ഹി: ഇന്ത്യ തങ്ങളുടെ സുപ്രധാന അയല്‍ക്കാരാണെന്നും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചൈനയുടെ ഭാഗത്തുനിന്നുമുണ്ടാവില്ലെന്നും ചൈനീസ് പ്രധാനമന്ത്രി ലെ ക്വിയാങ്. ഇന്നലെ രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ചൈനീസ് പ്രധാനമന്ത്രി ഈ ഉറപ്പ് നല്‍കിയത്.

ഇന്ത്യ ചൈനയുടെ തന്ത്ര പ്രധാന പങ്കാളിയാണെന്നും ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വന്‍ സാധ്യതകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടെന്നും അദ്ദേഹം പറഞ്ഞതായി രാഷ്ട്രപതി ഭവന്‍ വക്താവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here