Connect with us

Alappuzha

സംഘടനാപ്രവര്‍ത്തനങ്ങള്‍ നിര്‍ജ്ജീവമെന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്

Published

|

Last Updated

ആലപ്പുഴ: താഴേത്തട്ടില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ നിര്‍ജ്ജീവമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. യൂണിറ്റ് മുതല്‍ ഏരിയാതലം വരെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണ്. കൊല്ലം, ആലപ്പുഴ ജില്ലകളില് വിഭാഗീയ പ്രവര്‍ത്തനം നടക്കുന്നുണ്ട്.

സംസ്ഥാന പ്രസിഡന്റിന് നിരവധി തവണയാണ് ആലപ്പുഴ ജില്ലാകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടി വന്നതെന്നും സംഘടനാ പ്രവര്‍ത്തനം വഴിപാടായിട്ടാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

Latest