Connect with us

Kerala

ഗണേഷ്‌കുമാര്‍ തിരിച്ചെത്തുന്നതില്‍ അധാര്‍മികതയില്ല: മന്ത്രി മാണി

Published

|

Last Updated

തിരുവനന്തപുരം: ഗണേഷ്‌കുമാര്‍ മന്ത്രിപദവിയില്‍ തിരിച്ചെത്തുന്നതില്‍ അധാര്‍മികതയില്ലെന്ന് ധനമന്ത്രി കെ എം മാണി. ധാര്‍മികതയുടെ പേരില്‍ രാജിവെച്ചവരെ പിന്നീട ആദരിക്കുന്നതില്‍ തെറ്റില്ല. ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് തള്ളിയതല്ലെന്നും മാണി പറഞ്ഞു.
ക്യാബിനറ്റ് പദവിക്ക് എം എല്‍ എമാരുടെ എണ്ണവുമായി ബന്ധമില്ല. എം എല്‍ എമാര്‍ കുറഞ്ഞ പാര്‍ട്ടിക്ക് മുഖ്യമന്ത്രി പദം വരെ നല്‍കിയിട്ടുണ്ട്. എപ്പോഴും പി സി ജോര്‍ജിനെക്കുറിച്ചു തന്നെ ചോദിക്കരുതെന്നും മാണി കൂട്ടിച്ചേര്‍ത്തു.

Latest