ഐ ജി എരപ്പനെന്ന്: പി ജയരാജന്‍ വീണ്ടും വിവാദത്തില്‍

Posted on: May 21, 2013 4:36 pm | Last updated: May 21, 2013 at 4:36 pm
SHARE

p jayarajanകണ്ണൂര്‍: സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വീണ്ടും പ്രസ്താവന വിവാദത്തില്‍. കണ്ണൂര്‍ റേഞ്ച് ഐ ജി ജോസ് ജോര്‍ജിനെതിെര മോശം പരാമര്‍ശം നടത്തിയതിന് തളിപ്പറമ്പ് പോലീസ് ജയരാജനെതിരെ കേസെടുത്തു.
സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തളിപ്പറമ്പില്‍ നടന്ന താലൂക്ക് ഓഫീസ് ഉപരോധത്തിനിടെയായിരുന്നു ജയരാജന്റെ വിവാദ പരാമര്‍ശം. ‘പോലീസിന്റെ കുപ്പായമിട്ട ഒരു െഎ പി എസുകാരന്‍ ഇവിടെയുണ്ട്. ജോസ് ജോര്‍ജ് എന്നാണ് പേര്. ഇയാള്‍ പഴയ കോണ്‍ഗ്രസുകാരനാണ്. മോഹനന്‍ മാസ്റ്ററെ അറസ്റ്റ് ചെയ്തപ്പോള്‍ ഭാര്യയെയും മക്കളെയും കേസില്‍പെടുത്തുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ഇതനുസരിച്ച് ഇവരുടെ മകനെ ഒരു വര്‍ഷത്തേക്ക് നാടുകടത്താനുള്ള നോട്ടീസാണ് പോലീസ് നല്‍കിയിരിക്കുന്നത്. എരപ്പനായ ഐ ജി പോലീസ് വേഷമഴിച്ചുവെച്ചിട്ട് പഴയ കോണ്‍ഗ്രസ് കുപ്പായമണിയുന്നതാണ് നല്ലത്’ – ജയരാജന്‍ പറഞ്ഞു.
ടി.പി വധക്കേസില്‍ പ്രതിയായ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനന്‍ മാസ്റ്ററുടെയും ഭാര്യ ലതിക എംഎല്‍എയുടെയും മകനെതിരായ പോലീസ് നടപടി പരാമര്‍ശിച്ചായിരുന്നു ജയരാജന്റെ വാക്കുകള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here