Connect with us

National

ഐ പി എല്‍ ഒത്തുകളി: ധാരാസിംഗിന്റെ മകന്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളി കേസില്‍ മുന്‍ ഗുസ്തി താരം ധാരാസിംഗിന്റെ മകന്‍ വിന്ദൂ ധാരാ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വിന്ദുവിന്റെ ബന്ധം തെളിയിക്കാന്‍ ശക്തമായ തെളിവുകളുണ്ടെന്ന് മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

വാതുവെപ്പ് സംഘം അറസ്റ്റിലായത് മുതല്‍ വിന്ദു മുംബൈ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രശസ്തമായ ബിഗ്‌ബോസ്സ് ടി വി റിയാലിറ്റി ഷോയിലെ വിജയിയാണ് വിന്ദു.

---- facebook comment plugin here -----

Latest