Connect with us

Eranakulam

ഹരിഹരവര്‍മ വധം: പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

Published

|

Last Updated

കൊച്ചി: വജ്ര വ്യാപാരി ഹരിഹരവര്‍മ കൊലപാതക കേസില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഹരിഹര വര്‍മ ആരാണെന്ന് കണ്ടെത്താന്‍ കഴിയാത്തത് പോലിസിന്റെ വീഴ്ചയാണെന്ന് നിരീക്ഷിച്ചു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

കേസില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹരിഹര വര്‍മ രാജ കുടുംബാംഗമാണെന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇത് ശരിയല്ലെന്ന് കണ്ടെത്തി.

Latest