കലാഭവന്‍ മണിയുടെ ജാമ്യഹരജി വിധി പറയാന്‍ മാറ്റി

Posted on: May 21, 2013 2:42 pm | Last updated: May 21, 2013 at 2:42 pm
SHARE

kalabhavan maniകൊച്ചി: വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസില്‍ നടന്‍ കലാഭവന്‍ മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. മണിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. മണി മുമ്പും ഇത്തരം കേസുകളില്‍ പെട്ടിട്ടുണ്ടെന്നും മോശം പശ്ചാത്തലമാണ് മണിയുടേതെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു.

അതിരപ്പള്ളിയില്‍ വനം വിഭവങ്ങള്‍ കടത്തിക്കൊണ്ടുപോകുന്നുണ്ടോ എന്ന് പരിശോധിച്ച വനം ഉദ്യോഗസ്ഥരെയാണ് മണി ആക്രമിച്ചത്. നിയമത്തിന് വിധേയനാകുകയോ കേസുമായി സഹകരിക്കുകയോ ചെയ്യുന്ന ആളല്ല മണിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലി ഹാജരായി.

അതേസമയം മണിക്കൊപ്പം യാത്ര ചെയ്ത സുഹൃത്തിന്റെ ഭാരയോട് വനം ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതാണ് കേസിന് കാരണമെന്ന് മണിയുടെ അഭിഭാഷകന്‍ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here