ചെന്നിത്തലയെ മന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കിയത് മുഖ്യമന്ത്രിയുടെ വിജയം:എന്‍എസ്എസ്

Posted on: May 21, 2013 11:10 am | Last updated: May 21, 2013 at 12:00 pm
SHARE

പെരുന്ന: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിസ്ഥാനം നല്‍കാഞ്ഞത് മുഖ്യമന്ത്രിയുടെ വിജയമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റിന്റെ കുഴപ്പം തന്നെയാണ് ഇതിനു കാരണമെന്ന് പറഞ്ഞ അദ്ദേഹം ചെന്നിത്തല നില്‍ക്കേണ്ട രീതിയില്‍ നിന്നിരുന്നെങ്കില്‍ മുഖ്യമന്ത്രി ബഹുമാനിക്കുമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കെപിസിസി പ്രസിഡന്റെന്ന നിലയില്‍ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ല. അദ്ദേഹത്തിന് പലര്‍ക്കും വഴങ്ങേണ്ടി വന്നതായും ജി. സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു