ഗണേഷിന് മന്ത്രിയാകാന്‍ കഴിയില്ലെന്ന് പിസി ജോര്‍ജ്

Posted on: May 21, 2013 11:20 am | Last updated: May 21, 2013 at 11:42 am
SHARE

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറിന് മന്ത്രിയാകാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.കക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്യാതെ മന്ത്രിസഭയിലേക്കെടുക്കാനാവില്ലെന്നും രാജിവെച്ച പ്രശ്‌നം അതേപടി നിലനില്‍ക്കുന്നവെന്നും പിസി ജോര്‍ജ് പറഞ്ഞു.ഒറ്റക്കക്ഷി ഭരണമാണെങ്കില്‍ മാത്രമേ മുഖ്യമന്ത്രിക്ക് താല്‍പര്യമുളള ആളെ മന്ത്രിയാക്കാനാകൂവെന്നും പി.സി ജോര്‍ജ് പറഞ്ഞു. ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് റാങ്കോടെ മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചതാണ്. ഇനി അത് നല്‍കാതിരിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.