Connect with us

National

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം ബലാത്സംഗമല്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി:വിവാഹ വാഗ്ദാനം നല്‍കി യുവതിയുമായി ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഏതെങ്കിലും സാഹചര്യത്തില്‍ വിവാഹം നടന്നില്ലെങ്കില്‍പ്പോലും ഇക്കാര്യത്തില്‍ മറിച്ചൊരു തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. നിരവധി പീഡന കേസുകളില്‍ ഏറെ നിര്‍ണായമാകും സുപ്രീം കോടതിയുടെ ഈ വിധി.

വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന യുവതിയുമായി ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടക്കുന്നത്. അതിനാല്‍ തന്നെ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേ സമയം വിവാഹം മുടങ്ങിയാല്‍ പീഡിപ്പിച്ചതിന്റെ പേരില്‍ കേസ് ഫയല്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുന്ന കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ വിധിവന്നിരിക്കുന്നത്.

യുവതിയെ വെറുമൊരു മൃഗമായി മാത്രം കണ്ട് അവരുടെ സ്വകാര്യതയില്‍ കടന്നു കയറി ജീവിതം തകര്‍ക്കുന്ന പ്രവര്‍ത്തിയാണ് ബലാത്സംഗമെന്നും കോടതി നിരീക്ഷിച്ചു. 19 വയസുള്ള പെണ്‍കുട്ടിയുടെ കേസിലാണ് കോടതിയുടെ സുപ്രധാന വിധി. പെണ്‍കുട്ടിക്ക് വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാനുള്ള പ്രായമുണ്ടായിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.