Connect with us

National

ശ്രീശാന്തിന്റെ ഓവറില്‍ വാതുവയ്പുകാരന്‍ നേടിയത് രണ്ടരക്കോടി

Published

|

Last Updated

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസിലെ ഏറ്റവും പുതിയ നിര്‍ണായകവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. ശ്രീശാന്ത് ഒത്തുകളിച്ച ഓവറില്‍ വാതുവപ്പുകാരനായ ചന്ദ്രേഷ് പട്ടേലിന് രണ്ടരക്കോടി ലഭിച്ചെന്നാണ് പുതിയ വിവരം. മെയ് ഒമ്പതിനു മോഹാലിയില്‍ വെച്ച് കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മത്സരത്തിലാണ് ശ്രീശാന്ത് ഒത്തുകളിച്ചത്. 14 റണ്‍സ് വിട്ടുകൊടുക്കാമെന്നായിരുന്നു വാതുവെയ്പുകാരുമായുണ്ടാക്കിയ ധാരണ. ആ ഓവറില്‍ 13 റണ്‍സാണ് ശ്രീശാന്ത് വിട്ടുകൊടുത്തത്. ചാന്ദിലയും ചവാനും ഒത്തുകളിക്കുവന്ന വിവരം ശ്രീശാന്തിന് അറിയില്ലായിരുന്നെന്നും പോലീസ് പറഞ്ഞു.