ഐപിഎല്‍ വാതുവെപ്പ്‌: ശ്രീശാന്ത് ഇന്ന് ജാമ്യാപേക്ഷ നല്‍കും

Posted on: May 21, 2013 9:28 am | Last updated: May 21, 2013 at 9:28 am
SHARE

sreesanthന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസിലെ പ്രതികളായ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരെയും 11 വാതുവെപ്പുകാരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. തന്റെ കക്ഷിക്കെതിരെ തെളിവില്ലെന്ന് അഭിഭാഷക റബേക്ക ജോണ്‍ ഇന്ത്യാവിഷനോട് പറഞ്ഞു. അതേസമയം, കൂടുതല്‍ ചോദ്യം ചെയ്യലിനായി ശ്രീശാന്ത്, അജിത് ചാണ്ടില അങ്കിത് ചവാന്‍ ഉള്‍പ്പെടെയുള്ളവരുടെ കസ്റ്റഡ് കാലാവധി നീട്ടണമെന്നായിരിക്കും ഡല്‍ഹി പോലീസ് കോടതിയോട് ആവശ്യപ്പെടുക.