Connect with us

Sports

മൗറീഞ്ഞോ റയല്‍ മാഡ്രിഡ് വിടുന്നു

Published

|

Last Updated

മാഡ്രിഡ്: ജോസ് മൗറീഞ്ഞോ റയല്‍ മാഡ്രിഡില്‍ നിന്നും പടിയിറങ്ങുന്നു. ഈ സീസണ്‍ അവസാനത്തോടെ മൗറീഞ്ഞോ റയല്‍ വിടുമെന്ന് ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചു. മൂന്നുവര്‍ഷം മുന്‍പാണ് പോര്‍ച്ചുഗീസുകാരനായ മൗറീഞ്ഞോ റയലിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്.

മൗറീഞ്ഞോ മുന്‍ ക്ലബായ ചെല്‍സിയിലേക്ക് ചേക്കേറുമെന്നാണ് സൂചന. മൂന്ന് വര്‍ഷത്തിനിടെ റയലിന് സ്പാനിഷ് ലീഗ്, കോപ്പ ഡെല്‍ റേ കിരീടങ്ങള്‍ മൗറീഞ്ഞോ നേടിക്കൊടുത്തിട്ടുണ്ട്. ഈ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ റയലിന് കഴിഞ്ഞിരുന്നില്ല. സ്പാനിഷ് ലീഗ് ബാഴ്‌സലോണയ്ക്ക് മുന്നില്‍ അടിയറവെച്ച റയല്‍ കഴിഞ്ഞയാഴ്ച നടന്ന കോപ്പ ഡെല്‍ റേ ഫൈനലില്‍ ചിരവൈരി്കളായ അത്‌ലറ്റികൊ മാഡ്രിഡിനോട് പരാജയപ്പെട്ടിരുന്നു. തന്റെ കരിയറിലെ ഏറ്റവും മോശം സമയമെന്നാണ് മൗറീഞ്ഞോ ഈ സീസണെ വിശേഷിപ്പിച്ചത്.