മിസൈല്‍ പരീക്ഷണവുമായി വീണ്ടും ഉത്തര കൊറിയ

Posted on: May 21, 2013 6:00 am | Last updated: May 21, 2013 at 8:06 am
SHARE

സിയൂള്‍: യു എന്‍ അടക്കമുള്ള അന്തരാഷ്ട്ര സംഘടനകളുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ദക്ഷിണ കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ തീരദേശ പ്രദേശത്ത് ഇന്നലെ ഉത്തര കൊറിയ രണ്ട് ഹ്രസ്വ-ദൂര മിസൈലുകള്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രലായം ആരോപിച്ചു. മൂന്ന് ദിവസത്തിനിടെ ഇത് ആറാം വിക്ഷേപണമാണ് ഉത്തര കൊറിയ നടത്തുന്നത്. അതിര്‍ത്തി മേഖലയിലെ പ്രകോപനപരമായ സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു എന്നും റഷ്യയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ മിസൈല്‍ പരീക്ഷണവുമായി മുന്നോട്ട് പോകാനാണ് ഉത്തര കൊറിയയുടെ തീരുമാനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പ്രതിരോധ ശക്തി വര്‍ധിപ്പിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും സൈനിക പരീശീലനത്തിന്റെ ഭാഗമായാണ് മിസൈല്‍ പരീക്ഷണമെന്നും ഉത്തര കൊറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഉത്തര കൊറിയ യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്നും അതിര്‍ത്തികളില്‍ ശക്തമായ സൈനിക സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും ദക്ഷിണ കൊറിയ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here